ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..

പ്രധാനമായും ഇവയെ ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..

ചുവടെ ചേര്‍ത്തിരിക്കുന്ന സ്ഥാപനങ്ങള്‍ വഴി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതാണ്. (State IT Mission ആണ് ഇവ നിയന്ത്രിക്കുന്നത്‌ )

 1. National Informatics Centre (NIC), Thiruvananthapuram
 2. eMudhra Consumer Services Limited (for municipalities and corporations)

NIC മുഖാന്തിരം ലഭിക്കാന്‍

 1. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
 2. അപേക്ഷ പ്രസ്തുത ഫോര്‍മാറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ സാക്ഷ്യപെടുത്തലോട്കൂടി NIC യുടെ സംസ്ഥാന ഓഫീസില്‍ നല്‍കുക. (ആവശ്യമായ തുകയുടെ DD യോടുകൂടി, നിലവില്‍ Rs. 555/- ആണ്)
 3. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള  ലോഗിന്‍ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിക്കും
 4. അപേക്ഷയുടെ അവസ്ഥ ഇ-മെയിലില്‍ യഥാസമയം അറിയിക്കും.
 5. അപേക്ഷ അന്ഗീകരിച്ചാല്‍ NIC യുടെ വെബ്‌സൈറ്റിലെ അപേക്ഷകന്റെ ഇ-മെയിലില്‍ ലഭിച്ച ലോഗിന്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
 6. പ്രസ്തുത ഡിജിറ്റല്‍ സിഗ്നേച്ചര്‍  സൂക്ഷിക്കുന്നതിനായുള്ള പ്രത്യേക ടോക്കന്‍ ഇതോടൊപ്പം ലഭിക്കും
  ടോക്കന്‍ : USB ഡ്രൈവില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സുരക്ഷിതമായ ഉപകരണമാണ് ടോക്കന്‍ 
 7. Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങിയവയും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും

eMudhra Consumer Services Limited മുഖാന്തിരം ലഭിക്കാന്‍

 1. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഡൌണ്‍ലോഡ്  [download application form] ചെയ്യുക.
 2. view instructions to fill application.
 3. view instructions to download DSC
 4. please visit http://e-mudhra.com for more details