DBT - Direct Benefit Transfer

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ചു തരം ക്ഷേമ പെന്ഷനുകളാണ് നിലവില്‍ DBT സംവിധാനത്തിലൂടെ വിതരണം നിര്‍വഹിക്കുന്നത്.

  1. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന് 
    1. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്‍  : 1200/month
    2. 80 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് : 600/month
  2. ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍
    1. 80 ശതമാനത്തിനു മുകളില്‍ : 1100/month
    2. 80 ശതമാനത്തിനു താഴെ: 800/month
  3. ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ : 800/month
  4. അമ്പതു വയസിനു മുകളില്‍ പ്രായമായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ : 800/month
  5. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ : 600/month

NEFT സംവിധാനമുള്ള ബാങ്കുകളിലെ സേവിങ്ങ്സ് അക്കൌണ്ടുകളോ, പോസ്റ്റ്‌ ഓഫീസിലെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളോ ഉള്ള ഗുണഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട്‌ പെന്‍ഷന്‍  ലഭിക്കുന്നതിനായി ബന്ധിപ്പിക്കവുന്നതാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളോ മറ്റു ശാരീരിക മാനസിക വെല്ലുവിളികള്‍ നീരിടുന്നവര്‍ക്ക് മണിഓര്‍ഡര്‍ സംവിധാനം ഉപയോകിക്കവുന്നതാണ്.

2015 ഏപ്രില്‍ മാസംമുതല്‍ ഡി.ബി.റ്റി സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. ഈ സംവിധാനത്തിലേക്ക് ഉള്‍പ്പെടാനായി നിശ്ചിത അപേക്ഷ ഫോറത്തില്‍ അക്കൗണ്ട്‌ വിവരങ്ങളും ആധാര്‍ നമ്പറും പൂരിപ്പിച്ചു അതാത് തദ്ദേശ ഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷന്‍ തുക ലഭ്യമാകില്ല.

ഗുനഭോക്തവിന്‍റെ പെന്‍ഷന്‍ വിവരങ്ങള്‍ അറിയുന്നതിനായി :
http://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ മുഴുവന്‍ ഗുനഭോക്തക്കളുടെയും വിവരങ്ങള്‍ അറിയുന്നതിനായി
http://welfarepension.lsgkerala.gov.in/DBTStatusRpt.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

ഡിജിറ്റലയിസ് ചെയ്ത ഗുനഭോക്തക്കളുടെ വിവരങ്ങള്‍ ലഭിക്കാന്‍
http://welfarepension.lsgkerala.gov.in/CountRpt.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

മറ്റു വിവരങ്ങള്‍ അറിയാനായി
http://welfarepension.lsgkerala.gov.in എന്ന വെബ്‌ ലിങ്കില്‍ നോക്കുക