അവതാരിക

കേന്ദ്ര-സംസ്ഥാന അക്കൗണ്ടുകള്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയ ഡബിള്‍ എന്‍ട്രി സമ്പ്രദായത്തിലേക്ക് മാറുകയാണെന്ന് കേന്ദ്രധനകാര്യമന്ത്രിയും കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലും പ്രഖ്യാപിച്ചിരിക്കുന്നു. ഇതേ ദിശയില്‍ നീങ്ങിക്കൊണ്ടാണ് ആദ്യം കേരളത്തിലെ നഗരസഭകളിലും തുടര്‍ന്ന് പഞ്ചായത്തുകളിലും അക്രൂവല്‍ അക്കൗണ്ടിംഗ് നടപ്പാക്കുന്നത്. വളരേയേറെ വ്യാപ്തിയുള്ള ഈ രീതി കംപ്യൂട്ടര്‍വല്‍കൃതമായി മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സാംഖ്യ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ ജീവനക്കാര്‍ക്ക് പ്രയാസം കൂടാതെ പ്രവര്‍ത്തിക്കത്തക്കരീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനതലത്തില്‍ പഞ്ചായത്തുകളില്‍ സാംഖ്യ നടപ്പാക്കുന്നതിന്‍റെ ഉത്തരവാദിത്തം സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ കണ്‍വീനറായ സംസ്ഥാനതല നിര്‍വഹണ - മോണിറ്ററിംഗ് സമിതി നിര്‍വ്വഹിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാംഖ്യ പ്രവര്‍ത്തനസഹായി തയ്യാറാക്കുന്നതിന് ആവശ്യമായ പരിശ്രമങ്ങള്‍ നടത്തിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ പ്രവര്‍ത്തകരുടേയും ഇതിന് നേതൃത്യം നല്‍കിയ മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറക്ടര്‍ പ്രൊഫ. എം. കെ. പ്രസാദിന്‍റേയും സേവനം വിലപ്പെട്ടതാണ്.

ഉപയോക്താക്കള്‍ക്കെല്ലാം ഈ പ്രവര്‍ത്തനസഹായി ഉപകാരപ്രദമായിത്തീരുമെന്ന് പ്രത്യാശിക്കുന്നു .

എസ്. ദിവാകരന്‍ പിള്ള IA&AS
സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍