അക്രൂവല്‍ അടിസ്ഥാനത്തിലുളള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും 2011-12 മുതല്‍ നടപ്പില്‍ വന്നിരിക്കുന്നു.പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കംപ്ട്രോളര്‍ ആന്റ്ഓഡിറ്റര് ജനറല്‍ (സി.എ.ജി) രൂപീകരിച്ച ടാസ്ക് ഫോഴ്സ് നഗരസഭകളില്‍ അക്രൂവല്അടിസ്ഥാനത്തിലുളള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം നടപ്പാക്കണമെന്ന് ശുപാര്‍ശചെയ്തു. തുടര്‍ന്ന് സി.എ.ജി.യും കേന്ദ്ര നഗരാസൂത്രണ മന്ത്രാലയവും ചേര്‍ന്ന് നാഷണല്മുനിസിപ്പല് അക്കൗണ്ട്സ് മാന്വലിന് രൂപം നല്കി. നാഷണല്‍ മുനിസിപ്പല്‍ അക്കൗണ്ട്സ് മാന്വലില്‍ സ്വീകരിച്ച തത്വങ്ങളും ത്രിതല പഞ്ചായത്തുകളുടെ ധനകാര്യ ഇടപാടുകളുടെ പ്രത്യേകതകളും ഉള്‍കൊണ്ടാണ് കേരള പഞ്ചായത്ത് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ക്ക് രൂപംനല്കിയിട്ടുള്ളത്.