യൂണികോഡ് ഓപ്പറേഷന്‍ മാനുവല്‍

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കമ്പ്യൂട്ടറില്‍ യൂണികോഡ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഓഫീസ് സംബന്ധിച്ച എല്ലാ കത്തിടപാടുകളും മലയാളഭാഷയില്‍ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

യുണീകോഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, അതുപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനുമുള്ള പ്രായോഗിക പാഠങ്ങളാണ് ഈ മാനുവലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്താണ് യൂണികോഡ് , യുണീകോഡ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം, യുണീകോഡ് കീ ബോര്‍ഡിലെ അക്ഷരവിന്യാസവും കീബോര്‍ഡ് ഉപയോഗിക്കേണ്ട വിധം, തുടങ്ങിയവയെല്ലാം ചിത്രങ്ങളുടെ സഹായത്തോടെ ഈ മാനുവലില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മലയാളം ടൈപ്പിംഗ് എളുപ്പത്തില്‍ പഠിക്കാനായി പ്രത്യേകം അഭ്യാസങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടൊപ്പം ലിപ്യന്തരം ചെയ്യാന്‍ കഴിയുന്ന മറ്റു ഭാഷാപരിവര്‍ത്തന സോഫ്റ്റ്വെയറുകളെ കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. 

മലയാളവും മറ്റ് പ്രാദേശികഭാഷകളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ മാനുവല്‍ വളരെയധികം പ്രയോജനകരമാണ്. നമ്മുടെ ദൈനംദിനകാര്യങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനും മലയാളത്തില്‍ ഇമെയില്‍ സന്ദേശമയക്കുന്നതിനും മലയാളത്തില്‍ വെബ് സൈറ്റുകള്‍ തെരെഞ്ഞെടുക്കുന്നതിനും ഈ മാനുവല്‍ വളരെയേറെ സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.