തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ മുഴുവന്‍ ഗുനഭോക്തക്കളുടെയും വിവരങ്ങള്‍ ലഭിക്കാന്‍

തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ മുഴുവന്‍ ഗുനഭോക്തക്കളുടെയും വിവരങ്ങള്‍ അറിയുന്നതിനായി http://welfarepension.lsgkerala.gov.in/DBTStatusRpt.aspx എന്ന വെബ്‌ ലിങ്കില്‍ നോക്കുക

പ്രസ്തുത പേജില്‍ പെന്‍ഷന്‍ തരം, സാമ്പത്തിക വര്ഷം, പെന്‍ഷന്‍ നല്‍കുന്ന ബാച്ച് നമ്പര്‍, ജില്ല എന്നിവ നല്‍കുക. അതിനുശേഷം Report എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ പ്രസ്തുത ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനത്തിന്‍റെ പട്ടികയും പ്രസ്തുത ബാച്ചില്‍ ഓരോ സ്ഥാപനത്തില്‍ നിന്നും പെന്‍ഷന്‍ അയച്ചവരുടെ എണ്ണവും ലഭിക്കും.

പെന്‍ഷന്‍ നല്‍കുന്ന ബാച്ച് നമ്പര് : പല തരം കാരണങ്ങളാല്‍ ഒരു തദ്ദേശ ഭരണ സ്ഥാപനത്തിലെ മുഴുവന്‍ ഗുനഭോക്തക്കള്‍ക്കും ഒറ്റതവണയായി പണം നല്‍കാന്‍ സാധിച്ചെന്നുവരില്ല. ആയതിനാല്‍ പല ബാച്ചുകളായി തിരിച്ചാണ് പെന്‍ഷന്‍ വിതരണം നല്‍കുന്നത്. ഉദാ: 2015 ഏപ്രില്‍ മാസത്തെ തിരുവനതപുരം ജില്ലയിലെ ഗുണഭോക്തക്കളുടെ പെന്‍ഷന്‍ 001,002,003 എന്നീ ബാച്ചുകളിലായി വിതരണം നടത്തി. മറ്റു ജില്ലകളിലെ പെന്‍ഷന്‍റെ ആദ്യ ബാച്ച് 004 എന്ന ബാച്ചില്‍ ലഭ്യമാണ്.

പ്രസ്തുത ബാച്ചില്‍ പെന്‍ഷന്‍ അയച്ച ഗുനഭോക്തക്കളുടെ പട്ടിക ലഭിക്കുന്നതിനായി അതാത് സ്ഥാപനത്തിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ലഭിക്കുന്ന പട്ടികയില്‍ ഓരോ ഗുനഭോക്തക്കളുടെയും പെന്‍ഷന്‍ വിവരങ്ങളും നിലവിലെ അവസ്ഥയും അറിയാം.

വിവിധ സ്റ്റാറ്റസുകളുടെ വിവരണം :

  • Initiated : പെന്‍ഷന്‍ വിതരണത്തിനായി തെയ്യാറായി
  • Transferred to Bank : പെന്‍ഷന്‍ തുക ബാങ്കിലേക്ക് കൈമാറി
  • Transferred to PO : പെന്‍ഷന്‍ തുക പോസ്റ്റ്‌ഓഫീസിലേക്ക് കൈമാറി
  • Success : പെന്‍ഷന്‍ തുക ഗുണഭോക്തവിനു കൈമാറി
  • Returned : പെന്‍ഷന്‍ തുക ഡി.ബി.റ്റി സെല്ലിലേക്ക് തിരികെ ലഭിച്ചു, അതിനുള്ള കാരണം Remarks എന്ന കോളത്തില്‍ ലഭ്യമാകും.