Property tax assessment module (existing records)

[back]

പഞ്ചായത്ത്‌ / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ - എന്നീ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള  കെട്ടിട നികുതി അസ്സസ്സ്മെന്‍റ് രജിസ്റററിലെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍.

സഞ്ചയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിധം

  1. http://sanchaya.lsgkerala.gov.in/assessment എന്ന വെബ്‌ സൈറ്റ് തുറക്കുക. 
  2. LSGD യുടെ വെബ്‌ ലോഗിന്‍ (സുലേഖ സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്നത്) ഉപയോഗിചാണ് ഈ മോട്യുളില്‍ ലോഗിന്‍ ചെയ്യുക.  ഈ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിനുവേണ്ടി യൂസര്‍‌നെയിം പാസ്സ്‌വേഡ് എന്നിവ സെറ്റ് ചെയ്യുന്ന വിധം
  3. ഓരോ തരത്തിലുള്ള ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന മെനുവിന്റെ വിവരങ്ങള്‍
    1. Approver (Secretary) :  സോഫ്റ്റ്‌വെയര്‍ ക്രമീകരണം, അസ്സെസ്സ്മെന്റ്റ്‌ വര്‍ഷം, വാര്‍ഡ്‌, റോഡ്‌, പുതിയ നികുതി തുക എന്നിവ ചേര്‍ക്കുക. കൂടാതെ മാറ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച് അന്ഗീകരിക്കുകയും ചെയ്യണം.
    2. Operator (Clerk): അസ്സെസ്സ്മെന്റ്റ്‌ വിവരങ്ങള്‍, പഴയ രെസിതുകള്‍ തുടങ്ങിയവ രേഖപ്പെടുത്തണം.
  4. മേല്‍ പറഞ്ഞപ്രകാരം ലഭ്യമായ യൂസര്‍‌നെയിം, പാസ്സ്‌വേഡ് എന്നിവ ഉപയോഗിച്ച് സെക്രട്ടറി ആപ്ലിക്കേഷനിലേയ്ക്ക് ലോഗിന്‍ ചെയ്യുക.
    1. ആദ്യമായി Settings എന്ന മെനുവില്‍ നിന്നും Assessment Yearഎന്ന സബ് മെനു തെരഞ്ഞെടുക്കുക.
    2. തുടര്‍ന്ന് Assessment എന്ന കോളത്തില്‍ ARVഅടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിലവിലുള്ള AssessmentYearരേഖപ്പെടുത്തുക. തുടര്‍ന്ന് AssessmentYearTypeഎന്ന കോംബോ ബോക്സില്‍ നിന്നും Previous Yearതെരഞ്ഞെടുക്കുക. Saveബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    3. തുടര്‍ന്ന് പുതിയ അസസ്‌മെന്റ് വര്‍ക്ഷവും മേല്‍പറഞ്ഞ പ്രകാരം സെറ്റ് ചെയ്യേണ്ടതാണ്.
    4. അതിനുശേഷം Approval എന്ന മെനുവില്‍ നിന്നും Assessment Year തെരഞ്ഞെടുക്കുക. Select എന്ന ചെക്ക് ബോക്സ് ആക്ടീവ് ആക്കിയശേഷം Approve ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    5. തുടര്‍ന്ന് Settingsഎന്ന മെനുവില്‍ നിന്നും Ward Settingsതെരഞ്ഞെടുക്കുക.
    6. WardYearഎന്ന കോംബോ ബോക്സില്‍ നിന്നും WardYear (PreviousYear& Current Year)തെരഞ്ഞെടുത്തശേഷം പ്രസ്തുത വര്‍ഷങ്ങളിലെ വാര്‍ഡുകള്‍ രേഖപ്പെടുത്തുക.
    7. ഇതിനായി Add Wardഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് Ward No, Ward Nameഎന്നിവ രേഖപ്പെടുത്തി Saveബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    8. തുടര്‍ന്ന് Approvalമെനുവില്‍ നിന്നും WardMasterതെരഞ്ഞെടുക്കുക, ഓരോ വര്‍ഷവും തെരഞ്ഞെടുത്ത് അതാത് വര്‍ഷങ്ങളിലെ വാര്‍ഡുകള്‍ അപ്രൂവ് ചെയ്യുക.
  5. അസസ്‌മെന്റ് രജിസ്റ്ററിലെ വിവരങ്ങള്‍ രോഖപ്പെടുത്തുന്ന വിധം
    1. ക്ലാര്‍ക്ക് സഞ്ചയ ആപ്ലിക്കേഷനിലേയ്ക്ക് ലോഗിന്‍ ചെയ്യുക.
    2. Assessmentഎന്ന മെനുവില്‍ നിന്നും New Entryക്ലിക്ക് ചെയ്യുക.
    3. Ward Number & Ward Nameഎന്ന കോംബോ ബോക്സില്‍ നിന്നും Ward തെരഞ്ഞെടുക്കുക.
    4. കെട്ടിടത്തിന്റെ പുതിയ നമ്പരും പഴയ നമ്പരും നല്‍കുക, തുടര്‍ന്ന് Save & Continueബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    5. തുടര്‍ന്ന് കെട്ടിട ഉടമയുടെ പേരും മേല്‍വിലാസവും എന്ന ഭാഗത്ത് കാണുന്നAdd Ownerഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ബില്‍ഡിംഗ് ഓണറുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    6. ഒന്നിലധികം ഓണഴ്സ് ഉണ്ടെങ്കില്‍ Add Joint Ownerബട്ടണ്‍ ക്ലിക്ക് ചെയ്ത് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
    7. ആവശ്യമെങ്കില്‍ Occupier എന്ന ബട്ടണ്‍ ഉപയോഗിച്ച് Occupier ടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.
    8. തുടര്‍ന്ന് കെട്ടിടത്തിന്റെ ആവശ്യം എന്ന കോംബോ ബോക്സില്‍ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കുക.
    9. റിമാര്‍ക്സ് ഉണ്ടെങ്കില്‍ റിമാര്‍ക്സ് എന്ന ടെക്സ്റ്റ് ബോക്സില്‍ രേഖപ്പെടുത്തുക (മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്താവുന്നതാണ്).
    10. അതിനുശേഷം നികുതി വിവരങ്ങള്‍ എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുക.
    11. തുടര്‍ന്ന് ലഭ്യമായ മറ്റു വിവരങ്ങളും രേഖപ്പെടുത്തി Saveചെയ്യുക.
    12. മേല്‍ വിവരങ്ങളെല്ലാം ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ട ശേഷം Submit for Approvalഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ അസസ്‌മെന്റിലെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുക.
    13. തുടര്‍ന്ന് സെക്രട്ടറി സഞ്ചയ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക.
    14. Approvalമെനുവില്‍ നിന്നും Approve Buildingഎന്ന സബ്‌മെനു തെരഞ്ഞെടുക്കുക.
    15. തുടര്‍ന്ന് Approveചെയ്യേണ്ട ഡാറ്റ തെരഞ്ഞെടുത്തശേഷം Approve ബട്ടണ്‍ ക്ലിക്ക് ചെയ്യുക.