ഐ കെ എം നിര്‍മിച്ചിട്ടുള്ള വെബ് ആപ്ലിക്കേഷനില്‍ ജീവനക്കാര്‍ക്ക് ലോഗിന്‍ ചെയ്യുന്നതിനുവേണ്ടി യൂസര്‍നെയിം പാസ്സ്വേഡ് എന്നിവ തെയ്യാറാക്കുന്ന വിധം.
- www.plan.lsgkerala.gov.in എന്ന വെബ് സെറ്റിലേയ്ക്ക് സെക്രട്ടറി ലോഗിന്‍ ചെയ്യുക.
- Settingsഎന്ന മെനുവില്‍ നിന്നും Add Userഎന്ന സബ്മെനു തെരഞ്ഞെടുക്കുക.
- തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓഫീസ് തെരഞ്ഞെടുക്കുക
- New Userഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- സഞ്ചയ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ട ജീവനക്കാര്‍ക്കും യൂസര്‍നെയിം നല്‍കുക.
- ഓരോ ജീവനക്കാരനും ലഭ്യമായ യൂസര്‍നെയിം പാസ്സ്വേഡ് എന്നിവ ഉപയോഗിച്ച് പാസ്സ്വേഡ് മാറ്റുക.
- Seat Managementഎന്ന മെനുവില്‍ നിന്നും Seat Settingsതെരഞ്ഞെടുക്കുക.
- Department, Section, Office Nameഎന്നിവ തെരഞ്ഞെടുത്തശേഷം Add New Seatഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- സഞ്ചയ സോഫ്റ്റ്വെയര് ഉപയോഗിക്കേണ്ട സൂപ്പര്‍വൈസറി സ്റ്റാഫ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും സീറ്റിന്റെ പേര് രേഖപ്പെടുത്തുക. ഉദാ:A1,A2etc.
- തുടര്‍ന്ന് Seat Roleഎന്ന കോളത്തില്‍ നിന്നും Privilege എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- Add Suite to Seatഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Suite - Sanchaya, Application – Sanchaya PDE, Role – Operator or Approver (Secretary)തെരഞ്ഞെടുത്തശേഷം Updateബട്ടണ്‍ ക്ലിക്ക് ചെയ്യുക.
- User Editഎന്ന കോളത്തില്‍ നിന്നും AssignUserഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- UserNameഎന്ന കോംബോ ബോക്സില്‍ നിന്നും യൂസറെ തെരഞ്ഞെടുത്തശേഷം Updateബട്ടണ്‍ ക്ലിക്ക് ചെയ്യുക.