Token ഉപയോഗിക്കേണ്ട രീതി
നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ NIC വെബ്സൈറ്റില്‍ നിന്നും (http://nicca.nic.in/html/datakey.html ) ഡൌണ്‍ലോഡ് ചെയ്ത Token വിന്യസിക്കുന്നതിനുള്ള സെറ്റപ്പ് ഫയല്‍ (Token Driver file) , വിന്യസിക്കുന്നതിനുള്ള സഹായങ്ങള്‍, എന്നിവ ഒരു ഫോള്‍ഡറില്‍ സൂക്ഷിചിട്ടുണ്ടല്ലോ.അതിനായി ആദ്യം Token ഉപയോഗിക്കേണ്ട രീതി പഠിക്കേണ്ടതായിട്ടുണ്ട്.
ശ്രദ്ധിക്കുക: ഗ്രാമപഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതില്ല. ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍നിര്‍വഹിക്കപ്പെട്ടിട്ടാണ് ലഭിക്കുന്നത്. ഇങ്ങനെ നിര്‍വഹിച്ചാല്‍ ടോകനിലുള്ള സിഗ്നേചേര്‍ നഷ്ട്ടപ്പെടുന്നതാണ്.
ആദ്യം കമ്പ്യൂട്ടറിന്റെ USB port ല്‍ Token കണക്ട് ചെയ്യുക
ടോക്കന്‍ കണക്ട് ചെയ്തു കഴിഞ്ഞാല്‍ Token Status " operational എന്ന് കാണിക്കും.
താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക.
മുകളില്‍ കാണിച്ചിട്ടുള്ള സ്ക്രീനില്‍ Token Status " operational" എന്നാണ് കാണിക്കുന്നതെങ്കില്‍ താങ്കളുടെ Token വിജയകരമായി initialise ചെയ്തു കഴിഞ്ഞു എന്ന് മനസിലാക്കാം
.അതുപോലെ തന്നെ ഇങ്ങനെ Token ല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള Certificate Token കണക്ട് ചെയ്ത കമ്പ്യൂട്ടറില്‍ കാണാവുന്നതാണ്.ഇതിനായി internet Explorer ഓപ്പണ്‍ ചെയ്ത് അതിന്റെ മെനു ബാറില്‍ നിന്നും tools മെനുവിലുള്ള internet options സെലക്ട് ചെയ്യുക. താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടുകള്‍ (സ്ക്രീന്‍ ഷോട്ട് (1), സ്ക്രീന്‍ ഷോട്ട് (2) ) എന്നിവ നോക്കുക.
സ്ക്രീന്‍ ഷോട്ട് (1) സ്ക്രീന്‍ ഷോട്ട് (2)