How to put digital signature on Pensioners records using Sevana Pension

നേരത്തെ നമ്മള്‍ പഠിച്ചത്   Token ഉപയോഗിക്കുന്ന  രീതി ആയിരുന്നു.ഇങ്ങനെ  digital signature Certificate ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള Token  ഉണ്ടെങ്കില്‍ മാത്രമേ സേവന പെന്‍ഷന്‍ Digital Signature സോഫ്റ്റ്‌വെയര്‍ (വെര്‍ഷന്‍ 3.6)  വഴി Pensioners record digitally sign ചെയ്യാന്‍ കഴിയുകയുള്ളൂ.ഇവിടെ നമ്മള്‍ സേവന പെന്‍ഷന്‍  Digital Signature സോഫ്റ്റ്‌വെയര്‍ വഴി Pensioners ന്റെ record digitally sign ചെയ്യുന്നത് എങ്ങനെ എന്നാണ് പഠിക്കുവാന്‍ പോകുന്നത്.

  1. ആദ്യം Token (Token Driver ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ ന്റെ ) USB port ല്‍  കണക്ട്  ചെയ്യുക.
  2.  കമ്പ്യൂട്ടറിന്റെ പ്രോഗ്രാം മെനുവില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ എടുക്കാവുന്നതാണ്.ഇതില്‍ Token USB port ല്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ Token Status എന്നുള്ളത് operational എന്ന് കാണാവുന്നതാണ്. 
  3. ഇങ്ങനെ കണ്ടാല്‍  Sevana Pension Digital Signature Module (Version 3.6) ഓപ്പണ്‍ ചെയ്യുക.
  4. ഇതില്‍ അപ്പ്രൂവര്‍ക്കു മാത്രമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഒന്നില്‍ കൂടുതല്‍ അപ്പ്രൂവര്‍ ഉണ്ടെങ്കില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയില്ല.അതുകൊണ്ട് invalid ആയിട്ടുള്ള അപ്പ്രൂവര്‍ മാരെ ആദ്യം സേവന പെന്‍ഷന്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷനില്‍ Administrator ആയി ലോഗിന്‍ ചെയ്തു disable ചെയ്യേണ്ടതാണ്.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക.
  5. അപ്പ്രൂവര്‍ ആയി ലോഗിന്‍  ചെയ്തു കഴിയുമ്പോള്‍  Certificate enrol ചെയ്യാനുള്ള ഒരു മെസ്സേജ് വരുന്നതാണ്.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട്  നോക്കുക.
  6. അത് ഓക്കേ പറയുമ്പോള്‍ Certificate enrol ചെയ്യാനുള്ള സ്ക്രീന്‍ ലഭിക്കുന്നതാണ്.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട്  നോക്കുക.
  7. ഇവിടെ  Certificate (Token ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ) കോമ്പോ ബോക്സില്‍ കിട്ടുന്നതാണ്.അത് സെലക്ട്‌ ചെയ്ത്  Enroll my certificate button പ്രസ്‌ ചെയ്യുക.അപ്പോള്‍ താങ്കളുടെ Certificate വിജയകരമായി enrol ചെയ്തു എന്ന മെസ്സേജ് ലഭിക്കുന്നതാണ്.ഇവിടെ ഓക്കേ പറഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ തനിയെ റീ സ്റ്റാര്‍ട്ട്‌ ചെയ്യുകയും വീണ്ടും അപ്പ്രൂവര്‍ ആയി ലോഗിന്‍ ചെയ്യാന്‍ പറയുകയും ചെയ്യും.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട്  നോക്കുക.
  8. വീണ്ടും അപ്പ്രൂവര്‍ ആയി ലോഗിന്‍ ചെയ്യുക.ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ Pensioners ന്‍റെ record digitally sign ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട്  നോക്കുക.
  9. മുകളില്‍  കാണുന്ന സ്കീനില്‍ ഉള്ള Pensioners എന്ന മെനു സെലക്ട്‌ ചെയ്യുക.അതിലുള്ള authenticate pensioners മെനു സെലക്ട്‌ ചെയ്യുമ്പോള്‍ Pensioners ന്‍റെ record digitally sign ചെയ്യാനുള്ള വിന്‍ഡോ ലഭിക്കുന്നതാണ്.താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട്  നോക്കുക.

          15.മുകളില്‍ കാണിച്ചിരിക്കുന്നതുപോലെ പെന്‍ഷന്‍ ടൈപ്പും,പെന്‍ഷണര്‍മാരെയും സെലക്ട്‌ ചെയ്യുക.ആദ്യത്തെ 100 എണ്ണം വീതം ആണ് സെലക്ട്‌ ചെയ്യുന്നത്.അത് കഴിയുമ്പോള്‍ അടുത്ത പെന്‍ഷണര്‍മാരെ സെലക്ട്‌ ചെയ്തു കൊടുക്കുക.digittaly sign ചെയ്യാനുള്ള ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍  token PIN number ചോദിക്കുന്നതാണ്. അത് കൊടുക്കുക.ഉടനെ തന്നെ പ്രോസ്സസ് ആരംഭിക്കുന്നതാണ്.പ്രോസ്സസ് കഴിയുന്ന സമയം വരെ വെയിറ്റ് ചെയ്യുക.എല്ലാ Pensioners ന്‍റെ record digitally sign ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വെബ്‌ ലേക്ക് ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതാണ്.